റാങ്ക് ജേതാക്കളെ അനുമോദിച്ചു

തിരൂരങ്ങാടി: സിവിൽ സർവിസ് പരീക്ഷയിലെ റാങ്ക് ജേതാക്കളെ പി.എസ്.എം.ഒ കോളജിലെ സിവിൽ സർവിസ് അക്കാദമി അനുമോദിച്ചു. 28ാം റാങ്ക് നേടിയ ഹംന മറിയം, 764ാം റാങ്ക് നേടിയ എം.പി. അമിത് എന്നിവരെയാണ് അനുമോദിച്ചത്. മാനേജർ എം.കെ. ബാവ ഉപഹാരം നൽകി. പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. റിട്ട. പൊലീസ് സൂപ്രണ്ട് ചാക്കീരി അബൂബക്കർ, അബ്ദുൽലത്തീഫ് നഹ, ഡോ. പി.പി. അബ്ദുൽറസാഖ്, നൗഷാദ് ചോങ്ങോടൻ, ഷിബിനു, അഹമ്മദ് കൂളത്ത്, ഷബീബ് മാലൂഫ് എന്നിവർ സംസാരിച്ചു ഫോട്ടോ സിവിൽ സർവിസ് പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മാനേജർ എം.കെ. ബാവ സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.