ചിത്രയെ തഴഞ്ഞതിനെതിരെ കാലിക്കറ്റ്​ സർവകലാശാല

ചിത്രയെ തഴഞ്ഞതിനെതിരെ കാലിക്കറ്റ് സർവകലാശാല കോഴിക്കോട്: അഭിമാനതാരമായ പി.യു. ചിത്രയെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് അകാരണമായി ഒഴിവാക്കിയതിൽ കാലിക്കറ്റ് സർവകലാശാലയുടെ പ്രതിഷേധം. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ ചിത്രയെ ബോധപൂർവം തഴയുകയായിരുന്നു. മൂന്നുവർഷമായി കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി അഖിലേന്ത്യ തലത്തിൽ നിരവധി മെഡലുകൾ നേടിയ കാര്യം കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർഹുൈസെൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.