മെഡിക്കൽ കോളജ്​ കോഴ: വിനോദിന്​ വിജിലൻസ്​ നോട്ടീസ്​

മെഡിക്കൽ കോളജ് കോഴ: വിനോദിന് വിജിലൻസ് നോട്ടീസ് തിരുവനന്തപുരം: മെഡിക്കൽ കോളജിന് അനുമതി ലഭിക്കാൻ കോഴ നൽകിയെന്ന വിവാദത്തിൽ ആരോപണവിധേയനായ ബി.ജെ.പി സഹകരണസെൽ മുൻ കൺവീനർ ആർ.എസ്. വിനോദിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകി. േകാഴ വിവാദത്തിൽ ചോദ്യം ചെയ്യലിന് രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് േനാട്ടീസ്. മെഡിക്കൽ കോളജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമീഷൻ കഴിച്ചുള്ള അഞ്ചു കോടി രൂപ ഇടനിലക്കാരനായ സതീഷ് നായർക്ക് ഡൽഹിയിൽ ലഭ്യമാക്കിയതായാണ് ആരോപണം. ഇതുസംബന്ധിച്ച ബി.ജെ.പി അന്വേഷണകമീഷനും വിനോദിനെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. അതി​െൻറ അടിസ്ഥാനത്തിലാണ് വിനോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സംഭവത്തിൽ ബി.ജെ.പി അന്വേഷണ കമീഷന് വിജിലൻസ് നോട്ടീസ് അയച്ചിരുന്നെങ്കിലും അംഗങ്ങളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവർ ഹാജരായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.