മലയോര ഹൈവേ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ തുടങ്ങി

എടക്കര: മലപ്പുറം-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ കടന്നുപോകുന്ന മൂത്തേടം പഞ്ചായത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. പഞ്ചായത്തിലെ പാലാങ്കര കരിമ്പുഴ പാലം മുതല്‍ എടക്കര കാറ്റാടി വരെയുള്ള ഭാഗങ്ങളിലാണ് വ്യാഴാഴ്ച പാതക്കാവശ്യമായ ഭൂമി അളന്ന് കുറ്റിയടിക്കല്‍ നടത്തിയത്. മലയോര ഹൈവേക്കായി ഭൂമി വിട്ടുകൊടുക്കുന്നവരുടെ യോഗം കഴിഞ്ഞ ദിവസം മൂത്തേടത്ത് നടന്നിരുന്നു. 35.6 കിലോമീറ്റര്‍ പാതയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലൂടെ വരുന്നത്. നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡ് പന്ത്രണ്ട് മീറ്ററാക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള അകലം പാലിക്കുന്നതില്‍ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. മതില്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മലയോര ഹൈവേ വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല, അട്ടമാലിയിലൂടെ ജില്ലയിലെ അരണപ്പുഴ, തലപ്പാലി വഴി മുണ്ടേരിയിലേക്ക് പ്രവേശിക്കും. പോത്തുകല്‍, പാലുണ്ട, എടക്കര, കാറ്റാടി, മൂത്തേടം, പൂക്കോട്ടുംപാടം വഴിയാണ് പാത കടന്നുപോകുന്നത്. വ്യാഴാഴ്ച മൂത്തേടം പഞ്ചായത്തിലെ ആറ് കിലോമീറ്റര്‍ ദൂരം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്തംഗം ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, വൈസ് പ്രസിഡൻറ് എ.ടി. റെജി, േബ്ലാക്ക് പഞ്ചായത്തംഗം പി. ഇല്‍മുന്നിസ, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, ഓവര്‍സിയര്‍ ടി.കെ. മുഹ്സിന്‍, എന്‍.കെ. കുഞ്ഞുണ്ണി, മുജീബ് കോയ, വി.കെ. ഷാനവാസ്, ജസ്മല്‍ പുതിയറ എന്നിവര്‍ സംബന്ധിച്ചു. പരിപാടികള്‍ ഇന്ന് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.