ഡോക്ടർ സ്വകാര്യ ലാബിനെ സഹായിക്കുന്നെന്ന്​; കൗൺസിലർമാർ താലൂക്ക് ആശുപത്രി ഉപരോധിച്ചു

മലപ്പുറം: സ്വകാര്യ ലാബിനെ സഹായിക്കുന്ന കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രി ഫിസിഷ്യ​െൻറ നടപടിക്കെതിരെ നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാരുടെ ഉപരോധം. ആശുപത്രിയിൽ സൗകര്യമുണ്ടായിട്ടും ടെസ്റ്റുകൾ പ്രത്യേക ലാബിൽ ചെയ്യണമെന്ന് നിർദേശിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി അംഗം കൂടിയായ കൗൺസിലർ ഹാജറയും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉച്ചക്ക് ഒന്നരയോടെ ആശുപത്രി ഉപരോധിച്ചത്. വിവരമറിഞ്ഞ് െഡപ്യൂട്ടി ഡി.എം.ഒ േഡാ. കെ.വി. പ്രകാശ് സ്ഥലത്തെത്തി. നടപടിയുണ്ടാവുമെന്ന ഉറപ്പിലാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.