രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനൊരുങ്ങി നഗരസഭ

മലപ്പുറം: സ്വന്തമായി ഫ്ലാറ്റ് സമുച്ചയമുള്ള നഗരസഭയിൽ രണ്ടാമതൊന്നു കൂടി വരുന്നു. സംസ്ഥാന സർക്കാറി​െൻറ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫ്ലാറ്റ് നിർമാണം. ഭൂരഹിതരായ ഭവന രഹിതർക്കാണ് ഇത് നൽകുക. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ് അറിയിച്ചു. വിഷയം നഗരസഭ കൗൺസിൽ യോഗം വ്യാഴാഴ്ച ചർച്ച ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിൽ സ്വന്തമായി ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നിർമാണത്തിന് സഹായം നൽകുന്നുണ്ട്. ഭൂരഹിതർക്കാണ് ഫ്ലാറ്റ് ലഭിക്കുക. ലൈഫ് മിഷൻ പദ്ധതിയിലേക്ക് നഗരസഭയിൽ 330 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇവരിൽ നിന്നാണ് ഫ്ലാറ്റിന് അർഹരായവരെ തെരഞ്ഞെടുക്കുക. നിർമാണത്തി​െൻറ 75 ശതമാനവും സർക്കാർ വഹിക്കും. സ്ഥലം നഗരസഭ കണ്ടെത്തുകയും ബാക്കി 25 ശതമാനം വഹിക്കുകയും വേണം. കാവുങ്ങലിലും ഹാജിയാർപ്പള്ളിയിലും നഗരസഭയുടെ ഭൂമിയുണ്ട്. ഇത് അനുയോജ്യമല്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തും. അർഹരുടെ പട്ടിക നഗരസഭ സർക്കാറിന് കൈമാറും. സൂക്ഷ്മ പരിശോധനക്ക് ശേഷമായിരിക്കും അംഗീകരിക്കുക. നിലവിലെ പാമ്പാട് ഫ്ലാറ്റ് സമുച്ചയം പൂർണമായും നഗരസഭയുടെതാണ്. 184 കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാൻ സൗകര്യമുണ്ട്. 124 കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിലേക്ക് താമസക്കാരെ കണ്ടെത്താനും നടപടിയായിട്ടുണ്ടെന്ന് മജീദ് കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.