തൃത്താല പൊലീസ്​ സ്​റ്റേഷൻ കെട്ടിട ശിലാസ്​ഥാപനം 30ന്

കൂറ്റനാട്: ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ തൃത്താല പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. കേന്ദ്ര സർക്കാറി​െൻറ പൊലീസ് മോഡലൈസേഷൻ ഫണ്ടായ 73.5 ലക്ഷവും സ്ഥലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 28.5 ലക്ഷവും സ്വരൂപിച്ചാണ് പ്രവൃത്തി. ശിലാസ്ഥാപനം ഞായറാഴ്ച രാവിലെ പത്തിന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ആധുനിക രീതിയിലുള്ള മാതൃക സ്റ്റേഷനാണ് പണിയുന്നത്. നിലവിലെ സാഹചര്യത്തിൽ ചോന്നൊലിക്കുന്ന കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തനം. 43.5 സ​െൻറ് സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തനം. ഇതിൽ ഏറെ ഭാഗത്തും വിവിധ കേസുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ബാഹുല്യമായിരുന്നു. റവന്യൂ വിഭാഗത്തിൽനിന്ന് സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ചും പിടിച്ചിട്ട വാഹനങ്ങൾ മാറ്റുന്ന കാര്യത്തിലും നേരിടേണ്ടി വന്ന നിയമനടപടികൾ കെട്ടിട സ്വപ്നത്തിന് തിരിച്ചടിയായിരുന്നു. സർക്കിൾ ഇൻസെപ്ക്ടറുടെ കാര്യാലയം കൂടി ഉൾപ്പെടും വിധത്തിലാണ് നിർമാണം ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെത്തുന്നവർക്ക് വിശ്രമസൗകര്യം, പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റും താമസം, വിശ്രമം തുടങ്ങി സംവിധാനങ്ങളും ഒരുക്കും. പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. സർക്കാറിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് കൂറ്റനാട്: തൃത്താല പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള ശ്രമത്തിന് അഭിവാദ്യം അർപ്പിച്ച് സി.പി.എം ഫ്ലക്സ് ബോർഡ്. സംസ്ഥാന സർക്കാർ ഒരുകോടി അനുവദിച്ചു എന്നാണ് ബാനറിൽ. എന്നാൽ, കേന്ദ്ര സർക്കാറി​െൻറ പൊലീസ് മോഡലൈസേഷൻ ഫണ്ടിൽനിന്ന് 73.5 ലക്ഷം വീതം പത്ത് സ്റ്റേഷനുകൾക്കായി അനുവദിച്ചിട്ടുണ്ട്. തൃത്താലയിൽ ഈ തുകക്കുപുറമെ ത​െൻറ ആസ്തി വികസനഫണ്ടിൽനിന്ന് 28.5 ലക്ഷം കൂടി വിനിയോഗിച്ചാണ് ഒരുകോടി രണ്ട് ലക്ഷം രൂപയുടെ പദ്ധതിയെന്നും വി.ടി. ബൽറാം അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് വികസന ഫണ്ട് സ്േറ്റഷൻ നിർമാണത്തിന് ഉപയോഗിക്കുന്നതെന്നും എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.