മഹിള പ്രധാൻ ഏജൻസി റദ്ദാക്കി

ഒറ്റപ്പാലം: ദേശീയ സമ്പാദ്യ പദ്ധതിയുടെ മഹിളപ്രധാൻ ഏജൻറായി ഒറ്റപ്പാലം പോസ്റ്റ് ഓഫിസ് പരിധിയിൽ പ്രവർത്തിച്ചുവന്ന ഏജൻസി റദ്ദാക്കി. ഒറ്റപ്പാലം എൻ.എസ്.എസ് ഹൈസ്‌കൂൾ റോഡിൽ ഉപ്പാമൂച്ചിക്കൽ ശാന്തയുടെ (സി.എ നമ്പർ 2 /91) ഏജൻസിയാണ് സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് റദ്ദാക്കിയത്. ഒരു നിക്ഷേപസമാഹരണത്തിലും ഈ ഏജൻറുമായി ജനം ബന്ധപ്പെടരുതെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് അവരവർ ഉത്തരവാദികളായിരിക്കുമെന്നും ഒറ്റപ്പാലം ബ്ലോക്ക് െഡവലപ്പ്മ​െൻറ് ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.