ലീഗ് ശ്രമം തീരദേശ മേഖലയെ കുരുതിക്കളമാക്കാൻ ^സി.പി.എം

ലീഗ് ശ്രമം തീരദേശ മേഖലയെ കുരുതിക്കളമാക്കാൻ -സി.പി.എം താനൂർ: താനൂർ തീരദേശ മേഖലയെ കുരുതിക്കളമാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്ന് സി.പി.എം. അസ്വസഥത വിതക്കാൻ ബോധപൂർവം ശ്രമിക്കുന്നവരെ അമർച്ച ചെയ്യണമെന്നും ഏരിയ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. സംഘടിത അക്രമങ്ങൾക്കാണ് ലീഗിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. പറവണ്ണ ആലിൻചുവട് കേന്ദ്രീകരിച്ച് നിരന്തരം അക്രമം നടത്തുന്ന ഒരുകൂട്ടം ലീഗ് പ്രവർത്തകരാണ് ഇതിന് പിന്നിൽ. ഇവരെ ഒറ്റപ്പെടുത്താൻ നേതൃത്വം തയാറാകണം. താനൂരിൽ എം.എൽ.എയുടെയും ജില്ല ഭരണകൂടത്തി​െൻറയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾക്ക് ഊർജിത ശ്രമം നടക്കുമ്പോഴാണ് ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. താനൂരിലും പരിസരങ്ങളിലും ഒരുകാലത്തും സമാധാനമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഏരിയ സെക്രട്ടറി ഇ. ജയൻ, ലോക്കൽ സെക്രട്ടറി കെ.ടി. ശശി, കെ.വി. സിദ്ദീഖ്, പി. ശങ്കരൻ മാസ്റ്റർ, ബാലകൃഷ്ണൻ ചുള്ളിയത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.