ആയുര്‍വേദ ചികിത്സ: വ്യാജ ഡോക്ടര്‍ അറസ്​റ്റില്‍

ചെര്‍പ്പുളശ്ശേരി: ആയുര്‍വേദ ഡോക്ടര്‍ എന്ന വ്യാജേന പ്രാക്ടീസ് നടത്തിയയാളെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര വലിയപുരയ്ക്കല്‍ കോട്ടപ്പുറത്ത് വീട്ടില്‍ വി.കെ. അബ്ദുൽ ഗഫൂറാണ് (53) പിടിയിലായത്. വെസ്റ്റ് മപ്പാട്ടുകരയില്‍ 'ദൈഷജ്യ ഭവനം' എന്ന പേരില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഇയാളില്‍നിന്ന് അലര്‍ജിക്ക് മരുന്ന് വാങ്ങിക്കഴിച്ച ഒരാള്‍ക്ക് അസുഖം കൂടിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്തിയത്. ഡോ. കെ.വി. അബ്ദുൽ ഗഫൂര്‍ (ബി.എ.എം.എസ്) എന്ന പേരില്‍ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ അഞ്ച് വരെയാണ് പ്രാക്ടീസ് നടത്തിയിരുന്നത്. അല്‍ശിഫ എന്ന പേരിലാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്. കുന്നംകുളം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലും പ്രാക്ടീസ് നടത്തിയതായി കണ്ടെത്തി. ബോര്‍ഡില്‍ മറ്റൊരാളുടെ പേര് കൂടിയുണ്ടെങ്കിലും ഇയാള്‍ കുവൈത്തിലാണ്. പാരമ്പര്യ വൈദ്യനാണെന്ന് ഗഫൂർ അവകാശപ്പെടുന്നുണ്ടെങ്കിലും രേഖകളൊന്നും കൈവശമില്ലായിരുന്നു. വാതം മുതല്‍ ലൈംഗിക രോഗങ്ങള്‍ക്ക് വരെ ചികിത്സ നടത്തുന്നുണ്ട്. സ്ഥാപനത്തില്‍നിന്ന് കുറെ മരുന്നുകളും ചികിത്സസംബന്ധമായ നോട്ടീസും പിടിച്ചെടുത്തു. കുറച്ച് കാലം ആയുർവേദ മരുന്നുകളുടെ വിൽപന നടത്തിയ അനുഭവമാണ് ഡോക്ടറായി പ്രാക്ടീസ് നടത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം pkg8 vyaja doctor gafoor വി.കെ. അബ്ദുൽ ഗഫൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.