എൻജിനീയർ എത്തുന്നത്​ ആഴ്​ചയിൽ ഒരു ദിവസം; ഗതിമുട്ടി സർക്കാർ വണ്ടികൾ

മലപ്പുറം: പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തിന് സ്ഥിരം എൻജിനീയർ ഇല്ലാത്തതിനാൽ ജില്ലയിലെ സർക്കാർ വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നു. മലപ്പുറം സിവിൽ സ്റ്റേഷനിലാണ് പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തി​െൻറ ജില്ലയിലെ ഏക സെക്ഷൻ ഒാഫിസ്. രണ്ടു വർഷമായി ഇവിടെ സ്ഥിരം അസിസ്റ്റൻറ് എൻജിനീയറില്ല. കോഴിേക്കാട് സെക്ഷനിലെ അസി. എൻജിനീയർക്കാണ് ചുമതല. കഴിഞ്ഞ വർഷം ആഴ്ചയിൽ രണ്ടു ദിവസം അസി. എൻജിനീയർ മലപ്പുറത്ത് വരാറുണ്ടായിരുന്നു. ഇൗ വർഷം അത് ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കി. എല്ലാ ചൊവ്വാഴ്ചയുമാണ് ഇപ്പോൾ ഇദ്ദേഹം വരുന്നത്. അല്ലാത്ത ദിവസങ്ങളിൽ ഒാഫിസ് അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ സർക്കാർ വാഹനങ്ങളുടെ എല്ലാത്തരം അറ്റകുറ്റപണിക്കും മെക്കാനിക്കൽ വിഭാഗത്തി​െൻറ മുൻകൂർ അനുവാദം വേണം. എൻജിൻപണി, ടയർ മാറ്റൽ, ബോഡി മാറ്റൽ തുടങ്ങിയ പ്രവൃത്തികൾക്കെല്ലാം അനുവാദം ആവശ്യമാണ്. ജില്ലയിൽ തദേശഭരണ സ്ഥാപനങ്ങൾക്കുമാത്രം നൂറിലധികം വണ്ടിയുണ്ട്. വിവിധ വകുപ്പുകളുടേതുകൂടി ചേർന്നാൽ വാഹനങ്ങളുടെ എണ്ണം അഞ്ഞൂറോളം വരും. അസി. എൻജിനീയർ എത്തുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമായതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപണിക്ക് കാലതാമസമെടുക്കുകയാണ്. ടയർ മാറ്റിയിടാൻപോലും അനുവാദം വേണ്ടതിനാൽ വിവിധ വകുപ്പുകളിലെ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.