താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ യുവാവ് ശല്യം ചെയ്തതായി പരാതി

തിരൂരങ്ങാടി: ചികിത്സക്കെത്തിയ യുവതിയെ യുവാവ് ശല്യം ചെയ്തതായി പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മാതൃശിശു പരിപാലനകേന്ദ്രത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞി​െൻറ ചികിത്സക്കെത്തിയ എ.ആർ.നഗർ കക്കാടംപുറം സ്വദേശിനിയായ യുവതിയെയാണ് യുവാവ് വാർഡിൽ കയറി പിറകെ നടന്ന് ശല്യപ്പെടുത്തിയത്. ഫോൺ നമ്പറെഴുതിയ കടലാസ് തുണ്ടുമായെത്തിയ യുവാവ് യുവതിയോട് അത് വാങ്ങാനും വിളിക്കാനുമാവശ്യപ്പെട്ടു. ഇത് നിരസിച്ച് വാർഡിന് പുറത്തിറങ്ങിയ തന്നോട് മരുന്ന് വാങ്ങി വരാനാവശ്യപ്പെടുകയും ചെയ്‌തെന്ന് യുവതി പറയുന്നു. ഒഴിഞ്ഞു മാറിയ യുവതിയെ ദേഹത്ത് പിടിച്ച് കടന്നു കളയുകയായിരുന്നുവത്രെ. എന്നാൽ യുവാവിനെ തിരിച്ചറിയാൻ പരാതിയുമായി ആശുപത്രി ജീവനക്കാരെ സമീപിച്ച് ആശുപത്രിയിലെ സി.സി.ടി.വി നോക്കാൻ ആവശ്യപ്പെട്ടെങ്കിലും സി.സി.ടി.വി പ്രവർത്തിക്കുന്നില്ലെന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ സി.സി.ടി.വിക്ക് വേണ്ടി എല്ലായിടത്തും കാമറകൾ സ്ഥാപിച്ചിട്ട് വർഷങ്ങളായി. ആശുപത്രിയിൽ പരക്കെ കാമറ നിരീക്ഷണത്തിലാണെന്ന ബോർഡും കാണാം. എന്നാൽ ഇത് പ്രവർത്തിപ്പിക്കാൻ അനുബന്ധ സാമഗ്രികൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. നേരത്തെയും ആശുപത്രിയിൽ സ്ത്രീകളെ ശല്യം ചെയ്യലും കുട്ടികളുടെ ആഭരണമോഷണവുമുൾപ്പെടെ അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മേലധികാരികൾക്ക് പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.