ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി

പാലക്കാട്: ലീഗൽ മെട്രോളജി വകുപ്പി‍​െൻറ പരിശോധനയിൽ 10 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വടക്കഞ്ചേരി, ചിറ്റൂർ, പുതുനഗരം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് അസിസ്റ്റൻറ് കൺട്രോളർ അറിയിച്ചു. മൂന്നിടങ്ങളിൽ സമയപരിധി കഴിയാത്ത ത്രാസ് ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. വിലയോ മറ്റ് അനുബന്ധ വിവരങ്ങളോ രേഖപ്പെടുത്താത്ത അരി വിൽപന അഞ്ച് കേസുകളും വകുപ്പ് പിടികൂടിയിട്ടുണ്ട്. ചിറ്റൂർ, പുതുനഗരം പ്രദേശങ്ങളിലാണ് ഇത്തരത്തിൽ അരി വിൽപന നടത്തുന്നത്. പൊള്ളാച്ചിയിൽ പോയി ഹോൾസെയിലായി എടുക്കുന്ന അരിയാണിതെന്നും ബില്ലോ മറ്റ് കാര്യങ്ങളോ ലഭിക്കാറില്ലെന്നും കച്ചവടക്കാർ അധികൃതരോട് പറഞ്ഞു. പാക്കിങ് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തനം നടത്തുന്ന മൂന്നു കേസുകളും ചൊവ്വാഴ്ചയിലെ പരിശോധനയിൽ പിടികൂടിയിട്ടുണ്ട്. ജി.എസ്.ടി സംബന്ധമായ ഒന്നും പരിശോധിച്ചില്ലെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടന്നതി‍​െൻറ ഭാഗമായാണ് ജില്ലയിലെ പരിശോധനയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.