തമിഴ്​നാട്ടിൽ കോഴിയിറച്ചി കിലോക്ക്​ 170 രൂപ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ കോഴിയിറച്ചിവില കിലോക്ക് 170 രൂപയായി കുറഞ്ഞു. ജൂലൈ പത്തിന് 230 രൂപക്ക് വിറ്റിരുന്ന ഇറച്ചിയുടെ വില പടിപടിയായി കുറയുകയായിരുന്നു. കേരളത്തിൽ വിലനിയന്ത്രണ നടപടികൾ സ്വീകരിച്ചതോെട തമിഴ്നാട്ടിൽനിന്നുള്ള ഇറച്ചിക്കോഴികളുടെ നീക്കം ഇല്ലാതായതോടെയാണ് വില കുറക്കാൻ ഫാമുടമകൾ നിർബന്ധിതരായത്. സംസ്ഥാനത്തെ കാൽലക്ഷം പൗൾട്രി ഫാമുകളിലായി പ്രതിവാരം 45 ലക്ഷം ഇറച്ചിക്കോഴികളെയാണ് ഉൽപാദിപ്പിക്കുന്നത്. ഇതിൽ നല്ല ശതമാനം കേരളത്തിലേക്കാണ് അയച്ചിരുന്നത്. രണ്ടാഴ്ചക്കിടെ കിലോക്ക് 60 രൂപയാണ് കുറഞ്ഞത്. ഇനിയും വില കുറയുമെന്നാണ് വ്യാപാര കേന്ദ്രങ്ങൾ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.