ഫ്രറ്റേണിറ്റി പ്രവർത്തകർ കാലിക്കറ്റ്​ പരീക്ഷ ഭവൻ ഉപരോധിച്ച​ു

പ്രൈവറ്റ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു തേഞ്ഞിപ്പലം: ജെ.എൻ.യു അടക്കം ഉന്നത സർവകലാശാലകളിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച പ്രൈവറ്റ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ തയാറാവാതിരുന്ന കാലിക്കറ്റ് സർവകലാശാല അധികൃതരുടെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി പ്രവർത്തകർ പരീക്ഷ ഭവന്‍ ഉപരോധിച്ചു. തുടർന്ന് വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. സെൻട്രൽ യൂനിവേഴ്സിറ്റി അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉടൻ നൽകുക, പ്രൈവറ്റ് വിദ്യാർഥികളുടെ സപ്ലിമ​െൻററി ഫലം ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരീക്ഷ ഭവൻ ഉപരോധിച്ചത്. പരീക്ഷ കണ്‍ട്രോളറുമായി വിദ്യാർഥിനികളും ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. അശ്റഫ്, മുജീബ് പാലക്കാട്, പി.ബി.എം. ഫര്‍മീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വാഹിദ് കോഴിക്കോട്, തഷ്രീഫ് മമ്പാട്, സഫ പൂവല്ലൂര്‍, ദിലാന തസ്നീം, അസ്മ മൻഹാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.