മഅ്ദനി: സുപ്രീം കോടതിയെ സമീപിക്കുമെന്ന്​ പി.ഡി.പി

പൊന്നാനി: മക​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി തേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നൽകിയ അപേക്ഷ തള്ളിയ നടപടി ദൗർഭാഗ്യകരമാണെന്നും വിചാരണകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും പി.ഡി.പി സംസ്ഥാന ട്രഷറർ റഹിം തിരൂരങ്ങാടി. മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സലാം മുന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര, വേലായുധൻ വെന്നിയൂർ, സക്കീർ പരപ്പനങ്ങാടി, ശശി പൂവഞ്ചിന, കെ.സി അബൂബക്കർ, കെ.ടി. കുഞ്ഞിക്കോയ, അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.