ഓട്ടോ പോസ്​റ്റിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: . ചെറുമുക്ക് കൊളക്കാടൻ ജംഷീറി​െൻറ മകൾ റയ ഫാത്തിമയാണ് (മൂന്ന് മാസം) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കുണ്ടൂർ തൂർപ്പിൽ ഇറക്കത്തിലായിരുന്നു അപകടം. വീട്ടുകാർ കൊടക്കല്ലിൽനിന്ന് ചെറുമുക്കിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഓട്ടോ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ജംഷീറി​െൻറ മാതാവ് സുലൈഖ (62), മകൻ മുഹമ്മദ് റബീബ് (നാല്) എന്നിവർക്കും പരിക്കേറ്റു. മാതാവ്: കൗലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.