മത്സ്യതൊഴിലാളികൾ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

കുറ്റിപ്പുറം: മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. വിദേശ കപ്പലുകൾക്ക് ലൈസൻസ് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കപ്പലുകൾക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യുക, കപ്പലുകൾ തീരക്കടലിലൂടെ സഞ്ചരിക്കുന്നത് നിയന്ത്രിക്കുക, കപ്പൽചാലിലൂടെ മാത്രം കപ്പൽ സഞ്ചരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ദേശീയ ട്രഷറർ എ.കെ. ജബ്ബാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. എം. മൊയ്തുട്ടി പുതുപൊന്നാനി, ഗിരിജ, വി. അബ്ദുൽ ഗഫൂർ, കെ. ശ്രീനിവാസൻ മംഗലം, പി.പി.ആർ. മണികണ്ഠൻ, പി.പി. ബഷീർ കൂട്ടായി, ഷാജി ചമ്രവട്ടം മാർക്കറ്റ്, നൗഷാദ്, മുസ്തഫ ചുവന്ന റോഡ്, എം.പി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. CAPTION Tir w2 എ.ഐ.ടി.യു.സി മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ദേശീയ ട്രഷറർ എ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.