മാലിന്യസംസ്​കരണ സംവിധാനമില്ലെങ്കിൽ ലൈസൻസ്​ പുതുക്കിനൽകരുതെന്ന് ഉത്തരവ്​

കുറ്റിപ്പുറം: മാലിന്യ സംസ്കരണ സംവിധാനമില്ലെങ്കിൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കിനൽകരുതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർേദശം നൽകി ഉത്തരവിറക്കി. ഇൗ മാസം 22ന് തദ്ദേശവകുപ്പാണ് ഉത്തരവിറക്കിയത്. സെപ്റ്റംബർ 15നകം ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, മൽസ്യ, -മാംസ, പഴം, പച്ചക്കറി കടകൾ, ഫാസ്റ്റ്ഫുഡ് കടകൾ എന്നിവ സ്വന്തം നിലക്കോ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമൊരുക്കി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമ്രേ തുടർന്ന് നടത്താനുള്ള ലൈസൻസ് നൽകൂവെന്നും ഉത്തരവിൽ പറഞ്ഞു. ജാഗ്രതയോടെ നടപ്പാക്കുന്നുണ്ടെന്ന് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ സെക്രട്ടറിമാരും ജീവനക്കാരും ഉറപ്പ് വരുത്തണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. കോളറ സ്ഥിരീകരിച്ച കുറ്റിപ്പുറത്തടക്കം പല സ്ഥാപനങ്ങൾക്കും മാലിന്യസംസ്കരണത്തിന് സംവിധാനമില്ല. ഉത്തരവ് നടപ്പാക്കുന്നതോടെ പല ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും പൂട്ടേണ്ടിവരും. സ്ഥാപനത്തിലെ മാലിന്യം ഉടമ തന്നെ നിർമാർജനം ചെയ്യണം. ഉത്തരവ് നടപ്പായാൽ ടൗണിലും മറ്റും മാലിന്യം നിക്ഷേപിക്കുന്ന പദ്ധതിക്ക് അറുതിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.