മനോജ് എബ്രഹാമിനെതി​െ​ര ​േ​കസെടുക്കണമെന്ന വിജിലൻസ്​ കോടതി ഉത്തരവ്​ റദ്ദാക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഐ.ജി മനോജ് എബ്രഹാമിനെതിെര കേസെടുത്ത് അന്വേഷിക്കണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. പരാതിയും അനുബന്ധ രേഖകളും മൂവാറ്റുപുഴ കോടതി വീണ്ടും പരിശോധിച്ച് പുതിയ ഉത്തരവിടണമെന്ന നിർദേശത്തോടെയാണ് മുൻ ഉത്തരവ് റദ്ദാക്കിയത്. മനോജ് എബ്രഹാമിന് 61.89 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന ആറന്മുള സ്വദേശി ചന്ദ്രശേഖരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് േകസെടുക്കാൻ വിജിലൻസ് കോടതി മാർച്ച് 18ന് ഉത്തരവിട്ടത്. ഇതിനെതിെരയാണ് മേനാജ് എബ്രഹാം ഹൈകോടതിയെ സമീപിച്ചത്. പത്തനംതിട്ടയിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടു ക്വാറികള്‍ക്കെിരെ ജില്ല പൊലീസ് സൂപ്രണ്ട് ആരംഭിച്ച പൊലീസ് നടപടികള്‍ ക്വാറി ഉടമകളില്‍നിന്ന് പ്രതിഫലം കൈപ്പറ്റി മനോജ് എബ്രഹാം ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു പ്രധാന ആരോപണം. കേസ് നിലനിൽക്കുന്നതാണോയെന്ന് പരിശോധിച്ച് വേണം ഉത്തരവിടാനെന്നാണ് വിജിലൻസ് കോടതിക്കുള്ള നിർദേശം. രേഖകളിൽനിന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടണം. ഇത്തരം പരാതികൾ പരിശോധിക്കുേമ്പാൾ സൂക്ഷ്മത പാലിക്കാത്തപക്ഷം ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.