പുതിയ റേഷൻ കാർഡ് വിതരണം

തിരൂർ: താലൂക്കിൽ താഴെ കൊടുത്തിരിക്കുന്ന റേഷൻ കടകളിലെ 24 മുതൽ 29 വരെ നടക്കും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട അംഗമോ തിരിച്ചറിയൽ കാർഡ്, നിലവിലെ റേഷൻ കാർഡ്, കാർഡി​െൻറ വിലയായി മുൻഗണന എ.എ.വൈ -50 രൂപ, പൊതു വിഭാഗം -100 രൂപ സഹിതം രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ കാർഡ് കൈപ്പറ്റണം. മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹർ (സർക്കാർ, പൊതുമേഖല ജോലി, നാലുചക്ര വാഹനം, 1000 ചതുരശ്ര അടിക്ക് മുകളിൽ വീട്, ഒരു ഏക്കറിന് മേൽവസ്തു, ആദായ നികുതി ദായകർ, 25,000 രൂപക്കുമേൽ വരുമാനമുള്ളവർ) വിതരണ കേന്ദ്രത്തിൽ വെച്ചുതന്നെ പട്ടികയിൽനിന്ന് സ്വയം ഒഴിവാകേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 24ന് 06, 115, 154, 171, 173, 273. 25ന് 47, 71, 72, 77, 108, 261. 26ന് 13, 92, 200, 201, 209, 212. 27ന് 113 ,114, 116, 232, 233. 28ന് 59, 95, 102, 107, 125. 29ന് 179, 180,181, 207, 208, 211. നാവാമുകുന്ദ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 30ന് തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നിറപുത്തരിയും ഗജപൂജയും ആനയൂട്ടും 30ന് നടക്കും. ക്ഷേത്രം തന്ത്രിമാരായ കൽപ്പുഴ തിരുമേനിമാരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.