'ഓണത്തിന് ഒരു മുറം പച്ചക്കറി' പച്ചക്കറിത്തൈ വിതരണം

ചങ്ങരംകുളം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 5000 ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസൻ നിർവഹിച്ചു. ആലേങ്കാട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സന്മാരായ സബിത അനിൽ, സുജിത സുനിൽ, വാർഡ് മെംബർമാരായ പി.ടി. ശശീധരൻ, സാജിത റഷീദ്, കെ.സി. ജയന്തി, ഷമീന ഉമ്മർ, അംബിക ടീച്ചർ, കെ.എം. ഹാരിസ്, സൽമ മുഹമ്മദ്കുട്ടി, കൃഷി അസിസ്റ്റൻറുമാരായ സി.പി. അഭിലാഷ്, സി.പി. ദേവി തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ ദിവ്യ സണ്ണി സ്വാഗതവും കെ.എച്ച്. നൗഷാദ് നന്ദിയും പറഞ്ഞു. ഫോട്ടോ: Tir p7 -ഹൈബ്രിഡ് പച്ചക്കറിെത്തെ വിതരണം പ്രസിഡൻറ് ആയിഷ ഹസൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.