പരാതി പറഞ്ഞ് മടുത്തു; ഒടുവിൽ നാട്ടുകാർ റോഡ് നന്നാക്കി

കരിങ്കല്ലത്താണി: പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ റോഡ് നന്നാക്കി. പെരുമ്പാലപ്പാറ മുതൽ കണ്ണത്തുംപടിവരെയുള്ള 50 മീറ്റർ റോഡാണ് ക്വാറി വേസ്റ്റിട്ട് നാട്ടുകാർ താൽക്കാലിക ഗതാഗത യോഗ്യമാക്കിയത്. മഴ പെയ്തതിനെ തുടർന്നാണ് റോഡ് തകർന്ന് കാൽനടപോലും കഴിയാത്ത രീതിയിലായത്. 20 വർഷം പഴക്കമുള്ള ചോരാണ്ടി--പെരുമ്പാലപ്പാറ റോഡ് കണ്ണത്തുംപടി വരെ മാത്രമേ ടാർ ചെയ്തിട്ടുള്ളു. ബാക്കിയുള്ള കുറച്ച് ഭാഗമാണ് ടാർ ചെയ്യാതെ കിടക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആലിപ്പറമ്പ് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനെ തുടർന്ന് നാട്ടുകാർ പിരിവെടുത്ത് റോഡ് നന്നാക്കുകയായിരുന്നു. അംഗൻവാടിയിേലക്കും കച്ചവട സ്ഥാപനങ്ങളിലേക്കും നിരവധിപേർ പോകുന്ന പാതയാണിത്. പ്രശ്നം പരിഹരിക്കുന്നതിന് നാട്ടുകാർ എം.എൽ.എക്ക് പരാതി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. 1. തകർന്ന റോഡ് നാട്ടുകാർ നന്നാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.