ക്ലിനിക്കിന് മുന്നിൽ അടിപിടി: പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനടക്കം മൂന്നുപേർക്ക് പരിക്ക്

വേങ്ങര: ഡോക്ടറുടെ ക്ലിനിക്കിൽ നേരത്തേ എത്തിയ രോഗികളെ വക വെക്കാതെ അകത്തു പ്രവേശിച്ചതി​െൻറ പേരിൽ പൊരിഞ്ഞ അടി. അടിപിടിയിൽ പരിക്കേറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുൾപ്പെടെയുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി. ഞായറാഴ്ച രാവിലെ 11ഓടെ വേങ്ങരയിലെ സ്വകാര്യ ക്ലിനിക്കിന് സമീപത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പരിശോധനക്കായി കാത്തിരിക്കുന്ന രോഗികളെ പരിഗണിക്കാതെ വേങ്ങര ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗവും വികസന സ്ഥിരംസമിതി അധ്യക്ഷനുമായ കാങ്കടക്കടവൻ മൻസൂറും മാതാവും പരിശോധന മുറിയിലേക്കു കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. മറ്റു രോഗികൾ ഇത് ചോദ്യം ചെയ്തതോടെ ഡോക്ടർ ഇയാളോട് പുറത്തിരിക്കാൻ പറഞ്ഞത്രേ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കാങ്കടക്കടവന്‍ മന്‍സൂര്‍ (37), ചികിത്സക്കെത്തിയ സി.പി.എം പ്രവര്‍ത്തകരായ പറങ്ങോടത്ത് അസീസ് (50), സഹോദരന്‍ അബ്ദുല്‍ ഹമീദ് (38), അസീസി​െൻറ ഭാര്യ റംല (42) എന്നിവര്‍ക്കാണ് അടിപിടിയിൽ പരിക്കേറ്റത്. മന്‍സൂറിനെ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലും അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.