ട്രാൻസ്​ജെൻഡർ ബിൽ: പ്രധാന പ്രശ്​നങ്ങൾ പരിഗണിക്കുന്നില്ലെന്ന്​ ഉപസമിതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തയാറാക്കുന്ന ഭിന്നലിംഗക്കാർക്കായുള്ള ബിൽ ആ സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ സംബോധന ചെയ്യുന്നില്ലെന്ന് വിമർശനം. ബി.ജെ.പി അംഗം നേതൃത്വം നൽകുന്ന, പാർലമ​െൻറി​െൻറ സാമൂഹികനീതി ശാക്തീകരണ ഉപസമിതിയുടേതാണ് വിമർശനം. ഭിന്നലിംഗക്കാർക്കിടയിലെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾ ബിൽ പരിഗണിക്കുന്നില്ല. ഇൗ വിഭാഗം ഇപ്പോഴും െഎ.പി.സി 377ാം വകുപ്പ് (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം കുറ്റവാളികളാക്കപ്പെടുന്നതായും വെള്ളിയാഴ്ച ലോക്സഭയിൽവെച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമുള്ള ഭിന്നലിംഗക്കാർക്ക് സംവരണമേർപ്പെടുത്താൻ സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ ബിൽ നിശ്ശബ്ദത പാലിക്കുന്നതായി സമിതി അധ്യക്ഷൻ രമേശ് ബൈസ് പറഞ്ഞു. ഭിന്നലിംഗക്കാരെക്കുറിച്ച ബില്ലിലെ നിർവചനം ലോകവീക്ഷണത്തോട് േചരുന്നതല്ല. ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങളുടെ ലംഘനം ഇതിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.