വാർത്ത വാസ്​തവ വിരുദ്ധം ^പട്ടികജാതി, വർഗ വികസന കോർപറേഷൻ

വാർത്ത വാസ്തവ വിരുദ്ധം -പട്ടികജാതി, വർഗ വികസന കോർപറേഷൻ പാലക്കാട്: പട്ടികജാതി, വർഗ വിഭാഗക്കാരുടെ വായ്പ എഴുതി തള്ളാൻ സംസ്ഥാന സർക്കാർ അനുവദിച്ച തുക സഹകരണ ബാങ്കുകൾക്ക് കൈമാറാൻ പട്ടികജാതി, വർഗ വികസന കോർപറേഷൻ താമസം വരുത്തിയതിനാൽ 40,000ത്തിലേറെ പട്ടികജാതി, വർഗ വിഭാഗക്കാർ ജപ്തി ഭീഷണിയിലാണെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്ന് കോർപറേഷൻ പ്രോജക്ട് മാേനജർ അറിയിച്ചു. സർക്കാർ അനുവദിച്ച 88.53 കോടിയുടെ ചെക്ക് കഴിഞ്ഞ ഏപ്രിലിൽതന്നെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് കൈമാറിയിരുന്നതായും ധനകാര്യവകുപ്പി​െൻറ 'വേയ്സ് ആൻഡ് മീൻസ് ക്ലിയറൻസ്' ജൂണിൽ ലഭ്യമാക്കിയതായും കോർപറേഷൻ അറിയിച്ചു. കൈമാറിയ തുകയിൽ പകുതിയോളം വിവിധ സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സഹകരണസംഘം രജിസ്ട്രാർ ഓഫിസിൽനിന്ന് അറിയാൻ കഴിഞ്ഞതായി കോർപറേഷൻ വ്യക്തമാക്കി. വിശദവിവരങ്ങൾ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ ഓഫിസിൽ നിന്നറിയാം. ഫോൺ: 0471-2330825. ഗിരിവികാസിൽ അധ്യാപക ഒഴിവ് പാലക്കാട്: പട്ടികവർഗ വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന മലമ്പുഴ ഗിരിവികാസിൽ ഇംഗ്ലീഷ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ജൂലൈ 29ന് മുമ്പ് ഗിരിവികാസ്, മലമ്പുഴ, പാലക്കാട് 678 651 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0491-2815589.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.