കൃഷി ഓഫിസർമാരില്ല; ജില്ലയിലെ കാർഷിക മേഖല താളം തെറ്റുന്നു

കുഴൽമന്ദം: ജില്ലയിലെ പകുതിയോളം കൃഷിഭവനുകളിൽ നാഥനില്ലാത്ത അവസ്ഥ. ജില്ലയിലെ 38 കൃഷി ഓഫിസർമാരുടെ കസേരകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവ് നികത്താൻ നടപടിയെടുക്കാത്തതോടെ അധികചുമതലുള്ള ഉദ്യോഗസ്ഥർ ജോലിഭാരത്താൽ വീർപ്പുമുട്ടി. പല കൃഷിഭവനുകളുടെയും പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ജില്ലയിൽ ആകെ 95 കൃഷിഭവനുകളാണുള്ളത്. ഇതിൽ 38 കൃഷിഭവനുകളിൽ കൃഷി ഓഫിസർമാരില്ല. ഓഫിസർമാരില്ലാത്ത കൃഷിഭവനുകളിൽ തൊട്ടടുത്ത കൃഷിഭവനുകളിലെ ഓഫിസർക്ക് അധികചുമതല നൽകിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് ഇരു ഓഫിസുകളിലെയും പ്രവർത്തനത്തെ ഏറെ ബാധിക്കുന്നതായി ജീവനക്കാർ പറയുന്നു. ഒരു അസിസ്റ്റൻറ് മാത്രമാണ് ഓഫിസറെ സഹായിക്കാനുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം നെൽകൃഷി നടക്കുന്ന ജില്ലയാതിനാൽ അതുമായ ബന്ധപ്പെട്ട ജോലികൾ വളരെ കൂടുതലാണ്. കൃഷിപ്പണികൾ ആരംഭിച്ചതോടെ നെൽകൃഷി, സർക്കാറി​െൻറ പച്ചക്കറി പദ്ധതി, പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തികളുടെ ഉത്തരവാദിത്തം കൃഷി ഓഫിസർക്കാണ്. ഇതിനു പുറമെയാണ് കെ.എൽ.യു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സമിതിയുടെ ചുമതല. കൃഷി ഓഫിസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി. ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നിരവധി ഉദ്യോഗാർഥികളാണ് പരീക്ഷയഴുതി നിയമനം കാത്തിരിക്കുന്നത്. റേഷൻ കാർഡ് വിതരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലക്കാട്: താലൂക്കിലെ എലപ്പുള്ളി, കൊടുമ്പ്, പുതുശ്ശേരി, പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തിൽ ഉൾപ്പെട്ടവർക്ക് തിങ്കളാഴ്ചയും പറളി, മങ്കര, മണ്ണൂർ, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 25നുമായി പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കോട്ടയ്ക്കകത്തുള്ള താലൂക്ക് സപ്ലൈ ഓഫിസിലാണ് വിതരണം. കാർഡിൽ ഉൾപ്പെട്ട അംഗം പഴയ റേഷൻ കാർഡും ആധാർ കാർഡുമായെത്തി പുതിയ റേഷൻ കാർഡ് വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അധ്യാപക ഒഴിവ് പാലക്കാട്: തേനാരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ മലയാളം അധ്യാപക ഒഴിവിലേക്ക് 25 രാവിലെ 10.30ന് കൂടിക്കാഴ്ച്ച നടത്തും. ഫോൺ: 9447280937
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.