കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ 50 ലക്ഷത്തി​െൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വയനാട് പൂമല തണ്ടാരങ്ങൽ റഷീദിൽ നിന്നാണ് വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.85 കിലോഗ്രാം സ്വർണം കോഴിക്കോട് നിന്നെത്തിയ ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം പിടിച്ചത്. ശനിയാഴ്ച രാവിലെ അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ സംഘം റഷീദിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.