സർവകലാശാല സെനറ്റിലേക്ക് എം.എസ്​.എഫ്​ മാർച്ച്

തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് മാർച്ച് നടത്തി. ബിരുദ ഗ്രേഡ് കാർഡ് വിതരണത്തിലെ അപാകതകൾ പരിഹരിച്ച് വിദ്യാർഥികളുടെ ഉപരിപഠന സാധ്യത ഉറപ്പ് വരുത്തുക, അവതാളത്തിലാവുന്ന പരീക്ഷ നടപടിക്രമങ്ങളും ഫലപ്രസിദ്ധീകരണവും കുറ്റമറ്റതാക്കുക, ബി.എഡ്, ബി.പി.എഡ്, എം.പി.എഡ് സ​െൻററുകളുടെ അംഗീകാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യൂസുഫ് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയിൽ, കെ.കെ.എ. അസീസ്, വി.കെ.എം. ഷാഫി, കെ.എം. ഫവാസ്, കെ.ടി. റഊഫ്, കെ.സി. മുഹമ്മദ് കുട്ടി, സി.ടി. മുഹമ്മദ് ഷരീഫ്, പി.കെ. നവാസ്, ടി.പി. ഹാരിസ്, വി.പി. അഹമ്മദ് സഹീർ, ലത്തീഫ് തുറയൂർ, വി.പി.സി. ലുഖ്മാനുൽ ഹഖീം, അഫ്സൽ യൂസുഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: -കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ച് പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.