കുടുംബശ്രീക്ക് കീഴിൽ പ്രവാസി അയൽക്കൂട്ടങ്ങൾ ആരംഭിക്കും ^മന്ത്രി കെ.ടി. ജലീൽ

കുടുംബശ്രീക്ക് കീഴിൽ പ്രവാസി അയൽക്കൂട്ടങ്ങൾ ആരംഭിക്കും -മന്ത്രി കെ.ടി. ജലീൽ തേഞ്ഞിപ്പലം: കുടുംബശ്രീക്ക് കീഴിൽ പ്രവാസി അയൽക്കൂട്ടങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീൽ. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എഫ്.സി) ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളായിരുന്ന വനിതകളുടെ അറിവ് ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. പുതുതായി 3,000 സൂക്ഷ്മ സംരംഭങ്ങൾ കൂടി തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല ലൈഫ്ലോങ് ലേണിങ് പഠനവകുപ്പിൽ 60 സ്ത്രീകൾക്ക് ഒരു മാസത്തെ വസ്ത്രനിർമാണ പരിശീലന പരിപാടിക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ ധനകാര്യ കോർപറേഷ​െൻറ ലക്ഷ്യങ്ങൾ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് വിശദീകരിച്ചു. വസ്ത്രനിർമാണ പരിശീലന കോഴ്സ് ഫീസി​െൻറ ആദ്യഗഡു അദ്ദേഹത്തിൽനിന്ന് േപ്രാ-വൈസ് ചാൻസലർ ഡോ. പി. മോഹൻ ഏറ്റുവാങ്ങി. ഡോ. ഇ.എം. മനോജം, കെ. വിശ്വനാഥ്, ഡോ. ടി.പി. അഹമ്മദ്, ഫാദർ മാത്യൂസ് വാഴക്കുന്നം, ഉസ്മാൻ ഹാജി, പി. മൈമൂന തുടങ്ങിയവർ സംസാരിച്ചു. ലൈഫ്ലോങ് ലേണിങ് പഠനവകുപ്പിൽ വനിതകൾക്കായി നടത്തിയ സൗജന്യ ബേക്കറി ചക്കവിഭവ നിർമാണ പരിശീലന കോഴ്സിലെ പഠിതാക്കൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർവകലാശാല രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും കെ.എസ്.എം.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ വി.കെ. അക്ബർ നന്ദിയും പറഞ്ഞു. CAPTION സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.