മിനിലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വടക്കഞ്ചേരി: എലപ്പുള്ളി പാറയിൽ മിനിലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മംഗലംഡാം ചിറ്റടി വല്ലച്ചിറക്കാരൻ പരേതനായ ഡേവിസി​െൻറ മകൻ ഷിബുവാണ് (39) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. ഡബിൾ ഹോഴ്സ് കമ്പനിയുടെ മിനിലോറിയിൽ ഡ്രൈവറായ ഷിബു പാലക്കാട്നിന്ന് തിരിച്ചു പോകുന്നതിനിടെയാണ് അപകടം. ഉടനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലിജി. മാതാവ്: മേരി. മക്കൾ: ലിയോൺ, ലിസ്ബ. സഹോദരങ്ങൾ: ഷിജോ (ഗൾഫ്), ഷീബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.