ഭവനശ്രീ പദ്ധതി ഫണ്ട് രണ്ട് ദിവസത്തിനകം വിതരണം ചെയ്യും

കോട്ടക്കല്‍: ഭവനശ്രീ പദ്ധതിക്ക് അര്‍ഹരായവര്‍ക്കുള്ള ആദ്യഗഡു രണ്ട് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് സെക്രട്ടറി നൗഷാദ് നഗരസഭ കൗൺസിൽ യോഗത്തിൽ അറിയിച്ചു. 16 പേര്‍ക്കാണ് തുക ലഭിക്കുക. ഇന്ത്യനൂരില്‍ അനുവദിച്ച കെ.എസ്.ഇ.ബിയുടെ പുതിയ സെക്ഷന്‍ ഓഫിസിന് പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങളില്‍നിന്ന് അനുയോജ്യമായ വാടക കെട്ടിടം ഏറ്റെടുത്ത് നല്‍കാനും തീരുമാനമായി. രണ്ട് വര്‍ഷത്തേക്ക് വാടക നഗരസഭ നല്‍കും. ലൈഫ് മിഷൻ, കിണര്‍ റീചാര്‍ജിങ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ യോഗം ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പിള്‍ രജിസ്‌ട്രേഷന്‍ പദ്ധതിക്കായി െതരഞ്ഞെടുത്ത പട്ടണങ്ങളില്‍ കോട്ടക്കല്‍ നഗരത്തെയും ഉൾപ്പെടുത്തിയതായി യോഗം അറിയിച്ചു. ചീനംപുത്തൂരില്‍നിന്ന് പുതുതായി െതരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗണ്‍സിലര്‍ എം. ഗിരിജ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചെയര്‍മാന്‍ കെ.കെ. നാസര്‍ സത്യവാചകം ചൊല്ലിെക്കാടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.