mc sa1

മോദിയുടെ അല്ല, ഇത് ഗാന്ധിയുടെ ഇന്ത്യയാണ് -റാണ അയ്യൂബ് പൂപ്പലം: 'അനീതിക്കെതിരെ പോരാടുക, ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക, ആരെയും പേടിക്കാതെ മുന്നോട്ട് പോവുക, നിങ്ങൾ നിശ്ശബ്ദരായിരുന്നാൽ അടുത്ത 20 വർഷം കൂടി ബി.ജെ.പി തന്നെ അധികാരത്തിലിരിക്കുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബ്. അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ സംഘടിപ്പിച്ച 'ജനാധിപത്യ പ്രതിസന്ധി, സമകാലിക ഇന്ത്യയിൽ' സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ഫാഷിസ്റ്റ് സാഹിത്യങ്ങൾ പഠിച്ചു മാത്രമേ ഫാഷിസത്തെ പൂർണമായി പ്രതിരോധിക്കാൻ സാധിക്കൂ. മോദിയുടെ അല്ല, ഇത് ഗാന്ധിയുടെ ഇന്ത്യയാെണന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന്, കോളജ് മാഗസിൻ 'നി​െൻറ കണ്ണുനീർ തിളങ്ങെട്ട' പ്രോമോ വിഡിയോ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.പി. റിയാസ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ എ. ഫാറൂഖ്, ഡോ. കൂട്ടിൽ മുഹമ്മദലി, യൂനിയൻ ചെയർമാൻ ജൗഹർഷാ എന്നിവർ സംസാരിച്ചു. എൻ. റിയാസ്, മൂനിസ്, നിബ്രാസ്, സബീൽ എന്നിവർ നേതൃത്വം നൽകി. പടംg/sat/mc/poopalam al jamia arts collage പൂപ്പലം അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ സംഘടിപ്പിച്ച സെമിനാറിൽ മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.