മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം: അവസ്ഥനിർണയ പരിശോധന ആറ് മുതൽ

പാലക്കാട്: മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം ആഗസ്റ്റ് 15ന് നടത്തുന്നതി‍​െൻറ മുന്നോടിയായി വാർഡ്തലത്തിൽ അവസ്ഥനിർണയ പരിശോധന ആഗസ്റ്റ് ആറ് മുതൽ നടത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളുെടയും ഉദ്യോഗസ്ഥരുെടയും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കീ റിസോഴ്സ്പേഴ്സന്മാരായ വൈ. കല്യാണകൃഷ്ണൻ, സി.പി. ജോൺ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. പരിശീലനം സിദ്ധിച്ച ഒരു കുടുംബശ്രീ അംഗവും െറസിഡൻറ്സ് അസോസിയേഷൻ അംഗമോ, പരിസ്ഥിതി സംഘാടന പ്രവർത്തകരോ, വിദ്യാർഥികളോ, അധ്യാപകരോ, വിരമിച്ചവരോ ആയ ഒരു വ്യകതിയും ഉൾപ്പെട്ട സംഘമാണ് അവസ്ഥനിർണയ പരിശോധന നടത്തുക. ഒരു സംഘം ഒരു വാർഡിലെ 40-50 വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. വീടുകളിൽ മാലിന്യ നിർമാർജനമുണ്ടോയെന്നും ഉണ്ടെങ്കിൽ എങ്ങനെയെന്നും വീടി‍​െൻറ പരിസരം നിരീക്ഷിച്ച് ഏത് തരത്തിലുള്ള മാലിന്യനിർമാർജനം സജ്ജമാക്കാമെന്നുമുള്ള വിശദാംശങ്ങൾ പരിശോധനയുമായി ബന്ധപ്പെട്ട ഫോറത്തിൽ രേഖപ്പെടുത്തും. ഇത്തരത്തിൽ അവസ്ഥനിർണയ പരിശോധന പൂർത്തിയായാൽ ജില്ലയിലെ മൊത്തം വാർഡുകളുടെ മാലിന്യനിക്ഷേപവും നിർമാർജനവും സംബന്ധിച്ച വ്യക്തമായ രൂപരേഖ ലഭ്യമാകും. ഈ വിവരശേഖരണം ശുചിത്വമിഷൻ തദ്ദേശസ്ഥാപനങ്ങൾക്ക്് കൈമാറും. ജില്ല ആശുപത്രിയിൽ കൗൺസലർ ഒഴിവ് പാലക്കാട്: ജില്ല ആശുപത്രിയിലെ എ.ആർ.ടി സ​െൻററിൽ കൗൺസലർ ഒഴിവിലേക്ക്് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർ ജൂലൈ 25-ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327. യുവജനക്ഷേമ ബോർഡ് എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു പാലക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. ജൂലൈ 22ന് രാവിലെ 10ന് താരേക്കാട് എൻ.ജി.ഒ ഹാളിൽ നടക്കുന്ന പരിപാടി പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല കോഓഡിനേറ്റർ ടി.എം. ശശി അധ്യക്ഷത വഹിക്കും. ജില്ല യുവജനകേന്ദ്രത്തിൽ മാർക്ക് ലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകിയ അർഹരായ വിദ്യാർഥികൾ, ക്ലബ് ഭാരവാഹികൾ, പഞ്ചായത്ത്-നഗരസഭ യൂത്ത് കോഓഡിനേറ്റർമാർ പരിപാടിയിൽ പങ്കെടുക്കും. ഫോൺ: 9846232208.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.