ആഭരണ നിർമാണ യൂനിറ്റുടമയെ തട്ടിക്കൊണ്ടുപോയി കവർച്ച: ബന്ധു ഉൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ

കോയമ്പത്തൂർ: സ്വർണാഭരണ നിർമാണ യൂനിറ്റുടമയെ കാറിൽ കടത്തിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ബന്ധു ഉൾപ്പെടെ അഞ്ചു പ്രതികളെ പൊലീസ് പിടികൂടി. ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ടൗൺഹാളിൽ സ്വർണാഭരണ നിർമാണ യൂനിറ്റ് നടത്തുന്ന പേരൂർ തെലുങ്കുപാളയം ഇൗശ്വരനാണ് (47) തട്ടിപ്പിനിരയായത്. ഇൗശ്വര​െൻറ യൂനിറ്റിൽ ജോലിചെയ്യുന്ന സഹോദരി പുത്രൻ രമേഷാണ് (32) കവർച്ചയുടെ സൂത്രധാരൻ. രമേഷി​െൻറ സുഹൃത്തുക്കളായ ബാബു (37), മേട്ടുപാളയം കണ്ണൻ (25), വടിവേൽ (35), സോമന്നൂർ അരുൺകുമാർ (26) എന്നിവരാണ് പ്രതികൾ. ഉൗട്ടിയിലെ ജ്വല്ലറിയിൽനിന്ന് നൽകിയ ഒാർഡർ അനുസരിച്ച് നിർമിച്ച 850 ഗ്രാം തൂക്കമുള്ള പത്ത് സ്വർണ ചെയിനുകൾ എത്തിച്ചുകൊടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. കൗണ്ടംപാളയം ബസ്സ്റ്റാൻഡിൽ ഉൗട്ടി ബസ് കാത്തുനിൽക്കവെയാണ് ഒരു കാർ അടുത്തുവന്ന് നിന്നത്. കാറിനകത്ത് രമേഷ് ഒഴികെയുള്ള നാലു പ്രതികളും ഉണ്ടായിരുന്നു. ഉൗട്ടിയിലേക്ക് ട്രിപ് പോവുകയാണെന്നും ബസ് ചാർജ് നൽകിയാൽ മതിയെന്നും വരുന്നുണ്ടോയെന്നും ഡ്രൈവർ ചോദിച്ചു. ഇൗശ്വരൻ കാറിൽ കയറി. പെരിയനായ്ക്കൻപാളയം ഒണ്ണിപാളയം പിരിവിന് സമീപംവെച്ച് കാറി​െൻറ പിൻസീറ്റിലിരുന്ന ഇൗശ്വരനെ പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും 900 രൂപയും പിടിച്ചുപറി നടത്തി ഇറക്കിവിടുകയായിരുന്നു. പെരിയനായ്ക്കൻപാളയം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.