'കനിവി​െൻറ മേൽക്കൂര' പദ്ധതിക്ക് തുടക്കം

മാറഞ്ചേരി: കയറിക്കിടക്കാന്‍ ഒരു മേല്‍ക്കൂര ഇല്ലാത്തവർക്ക് സാന്ത്വനമേകുകയാണ് മാറഞ്ചേരിയിലെ സൗഹൃദ കൂട്ടായ്മയായ എം.ആർ.വൈ 2015. കൂട്ടായ്മയുടെ 'കനിവി​െൻറ മേൽക്കൂര' ഭവന പദ്ധതി പ്രകാരം വീടി​െൻറ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചവർക്ക് പൂർത്തീകരിക്കാൻ സഹായിക്കും. പ്രവാസി വ്യവസായി അബൂബക്കർ മടപ്പാട്ടി​െൻറ സഹകരണത്തോടെ ഒരു വീട് പൂർണമായി നിർമിച്ചു നൽകും. കനിവി​െൻറ മേൽക്കൂര പദ്ധതിയുടെ ധനസമാഹരണത്തിൽ മുഖ്യ പങ്കുവഹിച്ചത് പ്രവാസി അംഗങ്ങളാണ്. പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ റെഡ് പെപ്പർ ഗ്രൂപ് എം.ഡി ഷുക്കൂർ മന്നിങ്ങയിൽ ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. മാറഞ്ചേരി അരിക്കാട്ടേൽ ലക്ഷംവീട് കോളനി പരിസരത്ത് നടന്ന കനിവി​െൻറ മേൽക്കൂര പ്രവൃത്തി ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു നിർവഹിച്ചു. സ്മിത ജയരാജൻ, അബൂബക്കർ മടപ്പാട്ട്, ഹനീഫ പാലക്കൽ, ശ്രീജിത്ത്, ഷുക്കൂർ മന്നിങ്ങയിൽ, റഹീം വടമുക്ക്, ലീന മുഹമ്മദലി, മുഹമ്മദ് കുട്ടി കാട്ടിൽ, ഇസ്മയിൽ വടമുക്ക് തുടങ്ങിയവർ സംസാരിച്ചു. എം.ആർ.വൈ 2015 ചെയർമാൻ അബ്ദുറഹ്മാൻ പോക്കർ അധ്യക്ഷത വഹിച്ചു. ടി.സി.എം. ഫൈസൽ നന്ദി പറഞ്ഞു. CAPTION Tir p4 മാറഞ്ചേരിയിലെ എം.ആർ.വൈ. 2015 കനിവി​െൻറ മേൽക്കൂര പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ഇ. സിന്ധു ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.