'പൊൻമണി' നെൽവിത്ത്​ വിതരണോദ്​ഘാടനം

ആലങ്കോട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടകൻ കൃഷിക്കാർക്കായി നൽകുന്ന 'പൊൻമണി' നെൽവിത്ത് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസനും വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷും നിർവഹിച്ചു. കൃഷി ഓഫിസർ ദിവ്യ സണ്ണി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പ് ഇന്ന് പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും ആയുഷ് ഹോളിസ്റ്റിക് സ​െൻററും സംയുക്തമായി നടത്തുന്ന ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച പുതിയിരുത്തി ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. ബോധവത്കരണ ക്ലാസും മരുന്ന് വിതരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.