നഗരസഭയോഗ തീരുമാനങ്ങള്‍ ഇനി ഓണ്‍ലൈനിലും

വളാഞ്ചേരി: ലഭ്യമാകും. തദ്ദേശ സര്‍ക്കാറുകളുടെ യോഗ നടപടികളുടെ നടത്തിപ്പിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ സകര്‍മ്മ എന്ന വെബ്സൈറ്റ് വഴി നഗരസഭയോഗങ്ങള്‍ ചിട്ടപ്പെടുത്താന്‍ തുടങ്ങിയതിലൂടെയാണ് ഈ സംവിധാനം വളാഞ്ചേരിയിലും നടപ്പാക്കാനായത്. https://meeting.lsgkerala.gov.in/ എന്ന വൈബ്സൈറ്റില്‍ യോഗവിവരവും നിശ്ചിത ദിവസത്തെ മിനുട്സും ലഭ്യമാകും. തീരുമാനങ്ങളുടെ അച്ചടിച്ച പതിപ്പും ലഭിക്കും. നഗരഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതി‍​െൻറ ഭാഗമായാണ് ഈ നടപടിയെന്ന് നഗരസഭാധ്യക്ഷ എം. ഷാഹിന ടീച്ചര്‍ പറഞ്ഞു. നഗരസഭ സെക്രട്ടറി ടി.കെ. സുജിത്തി‍​െൻറ നിർദേശപ്രകാരം സൂപ്രണ്ട് എന്‍.എ. ജയകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റൻറ് മുഹമ്മദ് മുബഷീര്‍ എന്നിവരാണ് നഗരസഭയോഗ തീരുമാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.