വാണിയന്നൂര്‍ പനമ്പാലം നിര്‍മാണത്തിന് 13 കോടി

കല്‍പ്പകഞ്ചേരി: ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂര്‍ പനമ്പാലം നിർമാണത്തിന് 13 കോടി അനുവദിച്ചു. ചെറിയമുണ്ടം പഞ്ചായത്തിനെയും തിരൂര്‍ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. പാലം നിര്‍ദിഷ്ട പൊന്‍മുണ്ടം ബൈപാസ് റോഡ് പദ്ധതിക്ക് ഗുണകരമാവും. നിർമാണം പൂര്‍ത്തിയായെങ്കിലും ബൈപാസി​െൻറ നാലാം റീച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലം യാഥാര്‍ഥ്യമാവുന്നതോടെ ബൈപാസ് പൂര്‍ത്തിയാക്കുന്നതിലെ പ്രധാന തടസ്സം ഒഴിവാകും. അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കാത്തത് മൂലം വര്‍ഷങ്ങളായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികള്‍, സ്ഥലം ഉടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വി. അബ്ദുറഹിമാന്‍ എം.എല്‍.എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഭൂമി വിട്ടുനല്‍കിയതും പാലം നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതും. അപേക്ഷ ഫോറം വിതരണം തുടങ്ങി ആലിങ്ങൽ: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ 2017-18 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ഫോറം വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷ ഫോറം 24നകം പഞ്ചായത്ത് ഓഫിസിൽ തിരിച്ചേൽപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.