ഹജ്ജ്​: വനിത തീർഥാടകർക്ക്​ ശിരോവസ്​ത്രത്തിൽ ദേശീയപതാകയുടെ ചിത്രമുള്ള സ്​റ്റിക്കർ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന വനിത തീർഥാടകർക്ക് ശിരോവസ്ത്രത്തിൽ ദേശീയപതാകയുടെ ചിത്രമുള്ള സ്റ്റിക്കർ നൽകുന്നു. ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന വനിത തീർഥാടകർക്ക് ആദ്യമായാണ് ഇത്തരത്തിൽ സ്റ്റിക്കർ നൽകുന്നത്. ഹജ്ജ് കർമത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന വനിത തീർഥാടകർക്ക് പുരുഷന്മാരെ അപേക്ഷിച്ച് ചില പ്രയാസങ്ങൾ നേരിടാറുണ്ട്. ഇൗയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ പരിഷ്കാരം നടപ്പാക്കിയത്. കവർ നമ്പറും വളൻറിയറുെട മൊബൈൽ നമ്പറുമാണ് സ്റ്റിക്കറിൽ രേഖപ്പെടുത്തുക. ഒരാൾക്ക് രണ്ട് സ്റ്റിക്കറുകളാണ് വിതരണം ചെയ്യുക. ശിരോവസ്ത്രത്തി​െൻറ പിറകുവശത്ത് കഴുത്തിന് തൊട്ടുതാഴെയായി വരുന്ന രീതിയിലാണ് സ്റ്റിക്കറുകൾ പതിക്കുക. സംസ്ഥാനത്ത് നടക്കുന്ന മൂന്നാംഘട്ട പരിശീലന ക്ലാസിൽ തീർഥാടകർക്ക് ഇവ വിതരണം ചെയ്യുകയും എങ്ങനെയാണ് തയ്പിക്കേണ്ടതെന്ന നിർദേശവും നൽകും. ഇത്തവണ ആറായിരത്തോളം വനിത തീർഥാടകരാണ് കേരളത്തിൽനിന്നുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പുതിയ നിർദേശം കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വകുപ്പ് മന്ത്രിയും ഇതിന് അനുമതി നൽകുകയായിരുന്നു. ഫോേട്ടാ: kdy1: കേരളത്തിൽനിന്നുള്ള വനിത തീർഥാടകർക്ക് നൽകുന്ന സ്റ്റിക്കറി​െൻറ മാതൃക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.