സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റരുത്: കെ.എസ്.ടി.യു.

മലപ്പുറം: സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിപ്പിക്കരുതെന്ന് കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജോലി പ്രതീക്ഷിച്ചിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കിയുള്ള ഈ നടപടി കടുത്ത അനീതിയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.എ. സലാം അധ്യക്ഷത വഹിച്ചു. പി.കെ. ഹംസ, മജീദ് കാടേങ്ങല്‍, ടി.എം. ജലീല്‍, എം. മുഹമ്മദ് സലീം, പി. കുഞ്ഞിമുഹമ്മദ്, എം.ടി. ഉമ്മര്‍, എം. സിദ്ദീഖ്, ഒ. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. അറബിക് ടാലൻറ് പരീക്ഷ: ജില്ലതലം ഇന്ന് മലപ്പുറം: അലിഫ് അറബിക് ടാലൻറ് മത്സരപരീക്ഷയുടെ ജില്ലതലം തിരൂര്‍ ജെ.എം.എച്ച്.എസ്.എസില്‍ ശനിയാഴ്ച രാവിലെ പത്തിന് നടക്കും. ഉപജില്ലതല മത്സരങ്ങളില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി വിജയികളായ രണ്ടുപേര്‍ വീതമാണ് ജില്ലതലത്തില്‍ പങ്കെടുക്കുക. സംസ്ഥാനതലം ജൂലൈ 30നാണ്. ഫോണ്‍: 9947205363.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.