ചെന്നൈയിലേക്ക്​ സുവിധ, യശ്വന്ത്​പൂരിലേക്ക്​ ​സ്​പെഷൽ ഫെയർ ട്രെയിൻ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് എറണാകുളത്തുനിന്ന് ചെന്നൈ എഗ്മോറിലേക്ക് സുവിധ സ്പെഷലും യശ്വന്ത്പൂർഎറണാകുളം, എറണാകുളംയശ്വന്ത്പൂർ ലൈനിൽ സ്പെഷൽ ഫെയർ ട്രെയിനുകളും ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം ജങ്ഷനിൽനിന്ന് ആഗസ്റ്റ് 15 വൈകീട്ട് 6.30ന് പുറപ്പെടുന്ന എറണാകുളംചെന്നൈ സുവിധ സ്പെഷൽ (82614) അടുത്ത ദിവസം രാവിലെ എട്ടിന് ചെന്നൈയിലെത്തും. ആഗസ്റ്റ് രണ്ടിനും 30നും ഇടയിെല എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 2.45ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന എറണാകുളം യശ്വന്ത്പൂർ സ്െപഷൽ ഫെയർ ട്രെയിൻ (06548) വ്യാഴാഴ്ചകൾ പുലർച്ച 4.30ന് യശ്വന്ത്പൂരിൽ എത്തിച്ചേരും. ആഗസ്റ്റ് ഒന്നിനും 29 നും ഇടയിെല ചൊവ്വാഴ്ചകളിൽ രാത്രി 10.45 ന് യശ്വന്ത്പൂരിൽനിന്ന് പുറെപ്പടുന്ന യശ്വന്ത്പൂർഎറണാകുളം സ്പെഷൽ ഫെയർ ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 10.30ന് എറണാകുളത്ത് എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.