പരിസ്ഥിതി ചലച്ചിത്രമേള സമാപിച്ചു

തിരൂർ: മലയാള സർവകലാശാലയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന പരിസ്ഥിതി ചലച്ചിത്ര മേള സമാപിച്ചു. സമാപന സംഗമം സംവിധായകൻ എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ചലച്ചിത്ര പഠനവിഭാഗം അസി. പ്രഫസർ. സുധീർ എസ്. സലാം, ഡോ. ആർ. ധന്യ എന്നിവർ സംസാരിച്ചു. സമാപന ചിത്രമായി എം.എ റഹ്മാൻ സംവിധാനം ചെയ്ത 'കുമരനെല്ലൂരിലെ കുളങ്ങൾ' പ്രദർശിപ്പിച്ചു. മിന്നൽ പണിമുടക്കിനെതിരെ നടപടിയെടുക്കണം തിരൂർ: യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്കിനെതിരെ കർശന നടപടികളെടുക്കണമെന്ന് എൻ.സി.പി തിരൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബസുകളിൽ വിദ്യാർഥികൾക്ക് നിയമപ്രകാരമുള്ള യാത്ര ഇളവ് അനുവദിക്കണം. ഗുണ്ടകളെ ഉപയോഗിച്ച് വിദ്യാർഥികളെ ബസ് ജീവനക്കാർ മർദിക്കുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് രാജീവ് തലക്കാട്, അരുൺ ചെമ്പ്ര, നാദിർഷ കടായിക്കൽ, സി.പി. ബാപ്പുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.