ml46 വൈദ്യുതിയില്ലെന്ന കാരണം പറഞ്ഞ്​ അമ്പലപ്പാറ കെ.എസ്.ഇ.ബി സെക്ഷൻ

ഒറ്റപ്പാലം: വൈദ്യുതിയില്ലെന്ന കാരണം പറഞ്ഞ് അമ്പലപ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ വൈദ്യുതി ചാർജ് സ്വീകരിക്കുന്നില്ലെന്ന് പരാതി. ഇതുമൂലം നിരവധിപേരാണ് പണമടയ്ക്കാൻ കഴിയാതെ വ്യാഴാഴ്ച മടങ്ങിയത്. വൈദ്യുതി വന്നശേഷം പണമടക്കാം എന്ന അറിയിപ്പിനെത്തുടർന്നു കാത്തിരുന്ന് മടുത്താണ് പലരും മടങ്ങിയത്. അമ്പലപ്പാറ സെക്ഷനു കീഴിൽ അമ്പലപ്പാറ, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലായി നിരവധി പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെ ദൂരദിക്കുകളിൽ നിന്നെത്തിയവരും പണമടയ്ക്കാൻ കഴിയാതെ മടങ്ങിയവരിലുണ്ട്. മുമ്പും ഇതേ അനുഭവം ഉണ്ടായെന്നും ഉപഭോക്താക്കൾ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ സെക്ഷൻ ഓഫിസിലെ കമ്പ്യൂട്ടർ ഡൗൺ ആയതിനാലാണ് തടസ്സമുണ്ടായതെന്ന് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.