നിരോധിത പുകയില ഉൽപ്പന്നം വിറ്റ വ്യാപാരിയെ റിമാൻഡ് ചെയ്തു

ആലത്തൂർ: സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാവശ്ശേരി വലിയപറമ്പിൽ അനിൽ കുമാറിനെയാണ് (38) പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു ചിറ്റൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂനിറ്റി‍​െൻറ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ് ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച ചിറ്റൂർ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ വി. ധർമരാജൻ, എസ്. താജുദ്ദീൻ, വി. അശോക് കുമാർ എന്നിവരെയാണ് ആദരിച്ചത്. ജനമൈത്രി എ.എസ്.ഐ ശബരീശനെയും ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ സി.ഐ വി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ശിഹാബുദ്ദീൻ, ചെന്താമര, ടി.എൻ. മോഹൻ രാജ്, എൻ. സുന്ദരൻ, മുഹമ്മദ് ഇബ്രാഹിം, എ. കുമാരസ്വാമി, ഗോകുൽ കുമാർ, പ്രഭാകരൻ, പ്രമോദ്, ഫൈസൽ എന്നിവർ സംസാരിച്ചു. മരം വീണ് വീട് തകർന്നു കൊല്ലങ്കോട്: മരം വീണ് വീട് തകർന്നു. കൊല്ലങ്കോട് നെന്മേനി കോവിലകംപറമ്പിൽ കൃഷ്ണ​െൻറ വീടിനുമുകളിലാണ് തേക്ക് വീണത്. വ്യാഴാഴ്ച രാവിലെ എട്ടോെടയുണ്ടായ ശകതമായ കാറ്റിലും മഴയിലുമാണ് മരം വീണത്. 30,000 രൂപയുടെ നഷ്്ടം കണക്കാക്കുന്നു. വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എ.ഇ.ഒയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും പാലക്കാട്: സസ്പെൻഡ് ചെയ്യപ്പെട്ട പ്രധാനാധ്യാപികയെ പുനര്‍നിയമനം നടത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണകക്ഷി അധ്യാപക സംഘടനയുടെ സമ്മർദമാണെന്ന് മുതലമട എം.ജി.എൽ.പി സ്‌കൂള്‍ മാനേജര്‍ ടി.ഒ. ഭാസ്‌കര്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. ഉച്ചഭക്ഷണത്തി‍​െൻറ ഫണ്ട് തിരിമറി, സര്‍വശിക്ഷ അഭിയാന്‍ അനുവദിച്ച സ്‌കൂൾ ഗ്രാൻറിലെ അഴിമതി, പ്രഭാതഭക്ഷണ ഫണ്ടിലെ അഴിമതി തുടങ്ങിയ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പ്രധാനാധ്യാപികയെ എയ്ഡഡ് വിദ്യാലയത്തിലെ മാനേജ്്മ​െൻറ് അന്വേഷണവിധേയമായി സന്‍സ്പെൻഡ് ചെയ്തത്. എയ്ഡഡ് വിദ്യാലയത്തിലെ മാനേജര്‍ക്ക് നിയമനത്തിനും പുനര്‍നിയമനത്തിലും പൂര്‍ണ അധികാരമുള്ളപ്പോഴും സന്‍സ്‌പെൻഡ് ചെയ്യപ്പെട്ട പ്രധാനധ്യാപികക്ക് പുനര്‍നിയമനം നല്‍കിയ എ.ഇ.ഒയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. പി.ടി.എ ഭാരവാഹികളായ എം.കെ. തങ്കവേലു, യു. ശാന്തകുമാര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.