മാലിന്യം തള്ളൽ; കുരങ്ങൻചോലയിൽ ജലസ്രോതസ്സുകൾ മലിനമാവുന്നു

മങ്കട: പരിസ്ഥിതി പ്രാധാന്യമുള്ളതും ശുദ്ധജല േസ്രാതസ്സുകളുടെ ഉത്ഭവ കേന്ദ്രവുമായ കുരങ്ങൻചോല പ്രദേശത്ത് വ്യാപകമായ മാലിന്യം തള്ളുന്നതായി പരാതി. ഇത് പ്രദേശവാസികളുടെ കുടിവെള്ളത്തെതന്നെ സാരമായി ബാധിക്കുന്നുണ്ട്. വേനൽക്കാലത്തുപോലും വറ്റാത്ത നീരുറവയിൽനിന്ന് ഉത്ഭവിക്കുന്ന നീർച്ചോലകളിൽ നിന്നാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. പ്ലാസ്റ്റിക്, തെർമൊകോൾ, മറ്റു ജൈവ അവശിഷ്ടങ്ങൾ എന്നിവയും നീർചോലകളിൽ തള്ളുന്നു. കഴിഞ്ഞവേനലിൽ പ്രദേശത്ത് ചാക്കുകണക്കിന് കോഴി അവശിഷ്ടങ്ങൾ തള്ളിയതിനെ തുടർന്ന് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. കുരങ്ങൻചോലയിൽ ക്രഷർ ക്വാറി യൂനിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച വനംവകുപ്പ് അധികൃതർ സന്ദർശനം നടത്തുകയും പരിസര പ്രദേശത്തെ വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ ചേരിയം മലയിലെ കൊടികുത്തി കല്ല് പ്രദേശമുള്ളതും വനംവകുപ്പി​െൻറ അധീനതയിലുള്ള ഭൂമി സ്ഥിതി ചെയ്യുന്നതും കുരങ്ങൻ ചോലയുടെ സമീപപ്രദേശത്താണ്. ഈ ഭാഗത്ത് നടക്കുന്ന മലിനീകരണവും മറ്റു പ്രവൃത്തികളും വനഭൂമിയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ചിത്രം : Mankada ;Kuranganchola: കുരങ്ങൻചോലയിലെ ജല േസ്രാതസ്സിൽ മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.