ഉന്നത വിജയം നേടിയവരെ ആദരിച്ചു

പട്ടിക്കാട്: മെഡിക്കൽ എൻട്രൻസ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വിദ്യാവാഹിനി കേന്ദ്രവും എസ്.ഐ.ഒ പള്ളിക്കുത്ത് ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'അറിവ് -2017' ഉന്നത വിജയം നേടിയവർക്കുള്ള ആദരവ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. അവാർഡുകളും അഭിനന്ദനങ്ങളും തിരിച്ചറിവ് നേടിയെടുക്കാൻ ഉപകരിക്കെട്ടയെന്നും വർത്തമാനകാല ഇന്ത്യയിൽ വിദ്യാർഥി പക്ഷത്ത് നിന്നുകൊണ്ട് നേരിനും സാമൂഹിക നീതിക്കുമായി പോരാടാനും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. കെ.പി. യൂസുഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ് ബാബു, വാർഡ് അംഗം എ. ഗോപാലകൃഷ്ണൻ മാസ്റ്റർ, അധ്യാപക പ്രതിനിധികളായ അബ്ദുസ്സലാം, യഅ്ഖൂബ് എന്നിവരും രക്ഷാകർതൃ പ്രതിനിധികളായ വി.കെ. ഹനീഫ, മുസ്തഫ, പി. മാധവൻ, സി. സ്വാലിഹ് എന്നിവരും അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർഥി പ്രതിനിധികളായ പി. ഷംന ജബീൻ, കെ. ഹനീന െഷറിൻ എന്നിവർ മറുപടി പ്രസംഗം നടത്തി. കെ. അബൂബക്കർ സിദ്ദീഖ് സ്വാഗതവും പി. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു. സി.എൻ. സുരയ്യ, കെ.പി. ലയ്യിന, കെ. ബാസിത്, എം. ജസീം, പി. ശബീബ്, എം. അദ്നാൻ, എം. ബിജിൻ, ഇ.കെ. മിശാൽ റഹ്ബാൻ, കെ. സലീൽ എന്നിവർ നേതൃത്വം നൽകി. പടം വിദ്യാവാഹിനി കേന്ദ്രവും എസ്.ഐ.ഒ പള്ളിക്കുത്ത് ഘടകവും സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.