കുടുംബശ്രീക്കാർക്ക് ഗ്രാൻറ് വിതരണം

പൊന്നാനി: പൊന്നാനി നഗരസഭ സി.ഡി.എസ് ഒന്നി​െൻറ നേതൃത്വത്തിൽ കുടുംബശ്രീക്കാർക്കുള്ള വിവിധ ഗ്രാൻറുകൾ വിതരണം ചെയ്തു. ബാങ്ക് ലിങ്കേജ് വായ്പയെടുത്ത് തിരിച്ചടവ് മുടക്കാത്ത 46 അയൽക്കൂട്ടങ്ങൾക്ക് മാച്ചിങ് ഗ്രാൻറായി 1,21,500 രൂപയാണ് വിതരണം ചെയ്തത്. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും സംഘകൃഷി പ്രോത്സാഹനത്തി​െൻറ ഭാഗമായി ജെ.എൽ.ജി ഇൻസ​െൻറീവ് വിതരണവും നടന്നു. പൊന്നാനി നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഭാർഗവി സ്വാഗതവും കുടുംബശ്രീ മെംബർ സെക്രട്ടറി ടി. റിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.