സംസ്കൃത ക്ലബ്​ ഉദ്​ഘാടനം

ഒറ്റപ്പാലം: വാണിയംകുളം ടി.ആർ.കെ സ്‌കൂളിലെ സംസ്കൃത ക്ലബി​െൻറ (ഭവാനി) ഉദ്ഘാടനം റിട്ട. സംസ്കൃതാധ്യാപകൻ എം.പി. രാമചന്ദ്രൻ നിർവഹിച്ചു. സ്‌കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് പ്രീത കേശവൻ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനത്തി​െൻറ ഭാഗമായി സ്‌കൂളിലെ അധ്യാപകരെ വിദ്യാർഥികൾ ആദരിച്ചു. രാമായണപാരായണവും പ്രശ്നോത്തരിയും നടത്തി. വർഗീസ് മാത്തുണ്ണി, ഡോ. കെ.ടി. രജനി, ഗ്രേസ്‌ പുലിക്കോട്ടിൽ, കെ.കെ. മനോജ്, പി. ജഗദീഷ്, കെ. പ്രമോദ്, കെ.വി. വേണുഗോപാലൻ, എൻ. ഷാജി എന്നിവർ സംസാരിച്ചു. കെ.കെ. രാജേഷ് സ്വാഗതവും പി. അഭിജിത് നന്ദിയും പറഞ്ഞു. മത്സരാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.