പിരിച്ച പണത്തി​െൻറ കണക്ക് ചോദിക്കുന്നത് എങ്ങനെയാണ് ശത്രുതയാകുന്നത് ^ജലീൽ

പിരിച്ച പണത്തി​െൻറ കണക്ക് ചോദിക്കുന്നത് എങ്ങനെയാണ് ശത്രുതയാകുന്നത് -ജലീൽ മലപ്പുറം: കിഡ്നി സൊസൈറ്റിക്കായി പിരിച്ച പണത്തി​െൻറ കണക്ക് ചോദിക്കുന്നത് എങ്ങനെയാണ് ശത്രുതയാകുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ. കഴിഞ്ഞ സാമ്പത്തികവര്‍ഷവും മുമ്പുള്ള സാമ്പത്തിക വര്‍ഷവും സഹായം മുടങ്ങിയിട്ടില്ലെന്നിരിക്കെ തദ്ദേശ സ്വയംഭരണവകുപ്പിനെയും മന്ത്രി എന്ന നിലയില്‍ തന്നെയും പ്രതിസ്ഥാനത്ത് നിര്‍ത്തി താറടിച്ച് കാണിക്കാന്‍ കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി നടത്തിയ ശ്രമം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറി​െൻറ അവസാന വര്‍ഷവും ഈ സർക്കാർ ആദ്യവര്‍ഷവും മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ സംഖ്യ അംഗീകരിച്ച് നല്‍കണമെന്നുള്ള ജില്ല പഞ്ചായത്തി​െൻറ അപേക്ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റിന് വിധേയമായി അംഗീകരിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യാത്രാപടി, ശമ്പളം, ചികിത്സ ചെലവ് എന്നിവ ആർക്കും കാണുകയും പരിശോധിക്കുകയും ചെയ്യാം. ഇവ വസ്തുതാപരമായതിനാലാണ് ആർക്കും അഭിമാനക്ഷതമില്ലാത്തത്. നാട്ടിലെ പാവപ്പെട്ടവരിൽനിന്ന് പിരിക്കുന്ന പണത്തി​െൻറ കണക്ക് ഏത് സഹായപദ്ധതിയായാലും യാത്രാപ്പടി, ജീവനക്കാരുടെ ശമ്പളം, സഹായം സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന തുക, മറ്റു ഭരണച്ചെലവുകള്‍ ഇവയുള്‍പ്പെടെ ഏതൊരു പൗരനും അറിയാൻ അവകാശമുണ്ട്. ഈ കണക്ക് ചോദിക്കുമ്പോൾ തനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമില്ലെന്നും ജലീൽ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.